Photo: AP
അടിസ്ഥാനവില 5.25 ലക്ഷം
ലുബ്ലിയാന (സ്ലൊവീനിയ): ജീവകാരുണ്യപ്രവര്‍ത്തനത്തിന് പണം സ്വരൂപിക്കാന്‍ സ്ലൊവീനിയയിലെ ഗ്രാന്‍ഡ്പ്ലാസ ഹോട്ടലുകാര്‍ ഒരു എളുപ്പമാര്‍ഗം കണ്ടെത്തി. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹോട്ടലില്‍ താമസിക്കാനെത്തിയപ്പോള്‍ ഉറങ്ങിയ ബെഡ് ലേലത്തിനുവെക്കുക. 5.25 ലക്ഷം രൂപ അടിസ്ഥാനവിലയിട്ടാണ് കിടക്ക ലേലം നടത്തുന്നത്. സ്ലൊവീനിയക്കെതിരായ സൗഹൃദമത്സരത്തിനെത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ താമസിച്ചത് ലുബ്ലിയാനയിലെ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. ലേലത്തില്‍ ബെഡിന്റെ വിലകുതിച്ചുയരുമെന്ന് ഹോട്ടല്‍ മാനേജ്മെന്റ് കരുതുന്നു. ഒരു മീഡിയ കമ്പനിയുമായി സഹകരിച്ചാണ് ലേലം.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദേശീയടീമിലേക്ക് തിരിച്ചെത്തിയ സൗഹൃദമത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്ലൊവീനിയയോട് എതിരില്ലാത്ത രണ്ടുഗോളിന് തോറ്റിരുന്നു.
