പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മുസ്‍ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യവുമായി മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. എപ്പോഴും പറയുന്ന പോലയല്ല ഇത്തവണ സീറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘‘അധികമായി ഒരു സീറ്റ് ചോദിച്ചിട്ടുണ്ട്. അതിൽ തീരുമാനമായില്ല. പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നിട്ടുള്ളത്. സാദിഖലി തങ്ങൾ വിദേശത്താണ്. അദ്ദേഹം തിരികെ വന്നതിനു ശേഷം പാർട്ടി കമ്മറ്റി കൂടി ബാക്കി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. സാധാരണപോലെയല്ല, ഇത്തവണ ഒരു സീറ്റു കൂടി തന്നേ പറ്റൂ എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അർഹതയുള്ളതാണ്. കൂറേ സീറ്റുകളുണ്ട്, വേണമെങ്കിൽ തരാവുന്നതാണ്. അക്കാര്യത്തിൽ ചർച്ചകൾ നടക്കാനിരിക്കുന്നേയുള്ളൂ.’’ – പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.