പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച വാഹനം കണ്ടെത്തി. മലപ്പുറം വഴിക്കടവ് ചുരത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്. വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് കാണാതായത്.

സംഭവത്തില്‍ വഴിക്കടവ് പോലീസിന്റെയും ഷൊർണൂർ പോലീസിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാൻ പോകുകയാണെന്ന് അയല്‍വാസികളോട് പറഞ്ഞാണ് ഇവർ വീട്ടില്‍ നിന്ന് പുറപ്പെട്ടതെന്നാണ് വിവരം.