ജയ്പൂർ: ആംബുലൻസും ആര്‍മി ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രാജസ്ഥാനിലം ശ്രീ​ഗം​ഗാധർ ജില്ലയിൽ ദേശീയപാത 62ൽ ഞായറാഴ്ച രാവിലെ ആണ് അപകടമുണ്ടായത്. ആംബുലൻസിലുണ്ടായിരുന്ന കോണി സ്വദേശികളായ മഹേന്ദ്ര കൗർ, ലക്ഷ്മി സത്നം എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഹേന്ദ്ര കൗറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

പരിക്കേറ്റവരെ സൂറത്ത്​ഗഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ രൂക്ഷമായ ​ഗതാ​ഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിന്റെ യഥാർഥ കാരണം പരിശോധിച്ച് വരികയാണ്.