യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്ത് ഞെരിക്കുകയും മരിച്ചു എന്ന് കരുതി റോഡിന്റെ അരികിലുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ ചേലാട് തുമ്പറത്തുകുടി നിതിനെ (30) പട്ടിമറ്റം പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം എറണാകുളം………..

എറണാകുളം: കോതമംഗലത്ത് യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് റോഡിൽ തള്ളി. സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്ത് ഞെരിക്കുകയും മരിച്ചു എന്ന് കരുതി റോഡിന്റെ അരികിലുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ പ്രതിയായ ചേലാട് തുമ്പറത്തുകുടി നിതിനെ (30) പട്ടിമറ്റം പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം എറണാകുളം ജില്ലയിലെ കോതമംഗലത്താണ് ക്രൂരത നടന്നത്.

മറ്റൊരു യുവതിയുമായി വിവാഹം നടക്കാനിരിക്കുകയായിരുന്നു

യുവതിയെ മർദ്ദിച്ച അവശയാക്കി ഉപേക്ഷിക്കുന്നതിന്റെ അടുത്ത ദിവസം ഇതേ യുവാവിനെ മറ്റൊരു യുവതിയുമായി വിവാഹം നടക്കാനിരിക്കുകയായിരുന്നു. അതേസമയം ഇരയായ സ്ത്രീ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. യുവതിയും നിതിനും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു.

മറ്റൊരു യുവതിയുമായി തന്റെ വിവാഹം ഉറപ്പിച്ചിട്ടും ഈ യുവതി തന്നെ ബന്ധത്തിൽ നിന്നും പിന്മാറാൻ അനുവദിക്കാതെ പിന്നിടുന്നത് കൊണ്ടാണ് കൃത്യം നടത്തിയത് എന്നാണ് പ്രതി നിതിൻ പറയുന്നത്. വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പിടിയിലാകുന്നത്. തുടർന്ന് വിവാഹവും നടന്നില്ല.

മരിച്ചു എന്ന് കരുതിയാണ് കൈകൾ ബന്ധിച്ചശേഷം..

അതേസമയം പിടിയിലായ നിതിൻ ഒരു പ്രമുഖ സ്വകാര്യ ബാങ്കിലെ സ്റ്റാഫ് ആണ് ജോലി ചെയ്യുന്നത്. ഇയാൾക്കെതിരെ വരശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. മെയ് 23ന് രാത്രിയോടെയാണ് സംഭവം നടന്നത്. പട്ടിമറ്റം സ്വദേശിനിയാണ് നിതിന്റെ ക്രൂരതയ്ക്ക് ഇരയായത്. യുവതിയെ ഇയാൾ മർദ്ദിക്കുകയും തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു തുടർന്ന് മരിച്ചു എന്ന് കരുതിയാണ് കൈകൾ ബന്ധിച്ചശേഷം കോതമംഗലം കോഴിപ്പിള്ളി ഭാഗത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. യുവതി മരണപ്പെട്ടു എന്ന് കരുതിയാണ് അയാൾ ഇങ്ങനെ ചെയ്തത് എന്ന് പോലീസ് പ്രതികരിച്ചു.

എന്നാൽ പ്രതിയുടെ ക്രൂരമർദ്ദനത്തിനിരയായ യുവതി ബോധം കെടുകയായിരുന്നു. പിന്നീട് ബോധം വന്ന യുവതി തന്നെയാണ് അടുത്തദിവസം അവിടെനിന്നും എഴുന്നേറ്റ് തൊട്ടരിലുള്ള ജംഗ്ഷനിൽ എത്തി ആളുകളോട് കാര്യങ്ങൾ പറയുകയും അവരാണ് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. നാട്ടുകാർ തന്നെയാണ് യുവതിയുടെ കൂട്ടികെട്ടിയ കൈ അഴിക്കുകയും ചെയ്തത്. തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ശനിയാഴ്ച ആസൂത്രണം ചെയ്തു കൊണ്ടാണ് പ്രതി യുവതിയെ വിളിച്ചു വരുത്തിയത്. കൂടാതെ ഇരുവരും ഒന്നിച്ച് സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.