തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALAPPUZHA, AUTO NEWS, BREAKING NEWS, ERNAMKULAM NEWS, IDUKKI NEWS, KERALA NEWS, KOLLAM, KOTTAYAM, MAIN NEWS, PATHANAMTHITTA NEWS, THIRUVANANTHAPURAM NEWS, TOP NEWS
“മഴ മുന്നറിയിപ്പിൽ മാറ്റം: ആലപ്പുഴയിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്”
