പട നയിച്ചവൻ തന്നെ നാട് ഭരിക്കട്ടെ എന്ന പ്രഖ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് കോൺഗ്രസ് ഇപ്പോൾ വീണ്ടും കേരളത്തിൽ അധികാരത്തിൽ വരുന്നത്.ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ വിഡി സതീഷന്റെ വീട്ടിലേക്ക് അണികൾ എത്തിയിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ ഇന്ദിരാഭവനിൽ അടക്കം കോൺഗ്രസ് നേതാക്കളും അണികളുംവലിയ ആഘോഷത്തിലാണ്…………………..

തിരുവനന്തപുരം:അനിശ്ചിതത്വങ്ങളെല്ലാം ഒഴിഞ്ഞു, കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചു. ദീപ ദാസ് മുന്‍ഷിയും എഐസിസി നിരീക്ഷകരും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടന്നത്. കോണ്‍ഗ്രസ് അത്യുജ്ജ്വല വിജയം സ്വന്തമാക്കിയത് മുതല്‍ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് യുഡിഎഫ് ഘടകകക്ഷികളെല്ലാം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് രംഗത്തെത്തിയത് നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി യുഡിഎഫ് നേതാവും പറവൂർ എംഎൽഎയുമായ വി ഡി സതീശൻ അധികാരമേൽക്കും. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കോൺ​ഗ്രസ് കേരളത്തിൽ വീണ്ടും അധികാരത്തിലെത്തുന്നത്. നീണ്ട ദിവസത്തെ ഭരണ സ്തംഭനത്തിനൊടുവിൽ ആണ് കേരളത്തിന് ഇപ്പോൾ ഒരു നാഥൻ ഉണ്ടായത്. കേരളത്തിൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വമ്പൻ വിജയമായിരുന്നു കോൺഗ്രസിന്. എന്നാൽ ഇപ്പോൾ നീണ്ട ഒൻപതു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആര് എന്ന സുപ്രധാന പ്രഖ്യാപനം ഇന്ന് ഉണ്ടായത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ തന്നെ വിഡി സതീശന്റെ വീട്ടിലേക്ക് അണികൾ എത്തിയിരുന്നു. പ്രഖ്യാപനത്തിനു പിന്നാലെ ഇന്ദിരാഭവനിൽ അടക്കം കോൺഗ്രസ് നേതാക്കളും അണികളും വലിയ ആഘോഷത്തിലാണ്.

അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഇത്ര ദിവസവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിന്റെ പേരിൽ കോൺഗ്രസിന് വലിയ വിമർശനമാണ് നേരിട്ടത്. പ്രധാനമായും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തത് സംസ്ഥാനത്ത് ഭരണഘടനാപരമായ ശൂന്യത സൃഷ്ടിച്ചു എന്നായിരുന്നു ബിജെപി ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചത്. കോൺഗ്രസിന്റെ അധികാരക്കൊതി മൂലമാണ് ഇത്തരത്തിൽ സംസ്ഥാനത്തിന് ഒരു നാഥനെ കണ്ടെത്താൻ സാധിക്കാത്തത് എന്നും ആരോപണങ്ങൾ ഉയർന്നു. മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി വി ഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നീ മൂന്ന് നേതാക്കളായിരുന്നു ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ മത്സരിച്ചത്. അഥവാ തന്നെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ താൻ പറവൂരിലെ എംഎൽഎ സ്ഥാനം രാജിവെക്കും എന്നും അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ കെഎസി വേണു​ഗേപാൽ മത്സരിക്കട്ടെ എന്നുമായിരുന്നു സ്വീകരിച്ച നിലപാട്. കേരളത്തിൽ കോൺഗ്രസിനെ ഈ രീതിയിൽ വലിയ വിജയത്തിലേക്ക് എത്തിക്കുവാൻ വലിയ രീതിയിലുള്ള പ്രവർത്തനം കാഴ്ചവച്ചു എന്നതാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാനുള്ള പ്രധാന കാരണം.

ജനകീയനായ നേതാവ്

പ്രതിപക്ഷത്തിരുന്ന് അദ്ദേഹം സ്വീകരിച്ച നിലപാടുകളും അഭിപ്രായപ്രകടനങ്ങളും എല്ലാം കേരളത്തിലെ ജനങ്ങൾക്കിടയിലും അദ്ദേഹത്തിനും വലിയ സ്വീകാര്യതയാണ് നൽകിയത്. അതിനാൽ തന്നെ ഒരു ഘട്ടത്തിൽ കെസി വേണുഗോപാലിനെ മുഖ്യമന്ത്രി ആയി പ്രഖ്യാപിക്കും എന്ന സാഹചര്യം എത്തിയപ്പോൾ കേരളത്തിലെ സാധാരണ ജനങ്ങൾ പോലും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ജനകീയനായ നേതാവ് തന്നെ കേരളത്തെ നയിക്കട്ടെ എന്നായിരുന്നു അണികളുടെയും അഭിപ്രായം. എന്നാൽ എംഎൽഎമാർക്കിടയിലെ അഭിപ്രായ വോട്ടെടുപ്പിൽ കെസി വേണുഗോപാലിനായിരുന്നു ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത്. മാത്രമല്ല ഒരു ഘട്ടത്തിൽ കേരളത്തിൽ എത്തിയ ഹൈക്കമാന്റും കെസിയെ തന്നെ പിന്തുണച്ചു. എന്നാൽ അണികളിൽ നിന്നും ജനങ്ങളിൽ നിന്നോ പ്രത്യേകിച്ച് പിന്തുണ ഒന്നുമില്ലാഞ്ഞിട്ടു കൂടി രമേശ് ചെന്നിത്തലയും ഉറച്ച തീരുമാനത്തിൽ ആയിരുന്നു.

പാർട്ടിയിലെ മുതിർന്ന നേതാവ് എന്ന പരിഗണന തനിക്ക് നൽകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെയും വാദം. എന്നാൽ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ വിഡി സതീശൻ ആണ് എന്ന നിലപാടാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രഖ്യാപനത്തിലേക്ക് എത്തിയത്. ജനഹിതം നടപ്പിലാകട്ടെ എന്ന അഭിപ്രായം തന്നെയായിരുന്നു പ്രിയങ്ക ഗാന്ധിയും സോണിയാഗാന്ധിയും സ്വീകരിച്ചത് എന്ന് റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നിരുന്നാലും ഒരു തീരുമാനത്തിലേക്ക് എത്തുവാൻ ഇത്ര ദിവസം വേണ്ടിവന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. കൂടാതെ ഇന്ന് വൈകിട്ട് അഞ്ചരയോടെ രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർ​ഗേയുടെ വസതിയിൽ എത്തി നടത്തിയ ചർച്ചയും വളരെ നിർണായകമായിരുന്നു.