ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം വൈകീട്ട് 3.30ന്
ഐപിഎല്ലില്‍ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഗുജറാത്ത് ടൈറ്റന്‍സിനും ജയത്തില്‍ കുറഞ്ഞ ലക്ഷ്യമേയുണ്ടാകില്ല. ഐപിഎല്‍ പ്ലേ ഓഫിലേക്കുള്ള സാധ്യതയ്ക്ക് ഇനി ജയംകൂടിയേ തീരൂ.
നിലവില്‍ ഏഴ് കളിയില്‍ മൂന്നുജയമാണ് ചെന്നൈയ്ക്കുള്ളത്. ആറുപോയിന്റോടെ അഞ്ചാം സ്ഥാനത്താണ് സിഎസ്‌കെ. ചെന്നൈയ്ക്ക് ഇന്ന് അനുകൂലമാകുന്ന മറ്റൊരു ഘടകം മത്സരം ഇന്ന് ഹോം ഗ്രൗണ്ടിലാണ് എന്നതാണ്. ഏഴുകളിയില്‍ മൂന്ന് ജയത്തോടെ ആറുപോയിന്റുള്ള ഗുജറാത്ത് ഏഴാമതാണ്. അവസാനം കളിച്ച രണ്ടുമത്സരവും തോറ്റ ഗുജറാത്തിന് കാര്യങ്ങള്‍ സങ്കീര്‍ണമാണ്. ചെന്നൈയക്കാകട്ടെ സഞ്ജു സാംസണ്‍ ഫോമിലേക്കെത്തി എന്നതാണ് ആശ്വാസം. ആയുഷ് മാത്രെയുടെ വിടവുണ്ടെങ്കിലും സഞ്ജുവിലൂടെ നികത്താനാകുന്നു എന്നത് പ്രതീക്ഷയാണ്.
