പയോഗിച്ച സിറഞ്ചുകൾ വീണ്ടും ഉപയോഗിച്ച് പാകിസ്താനിൽ 331 കുട്ടികൾക്ക് എച്ച്ഐവി രോഗബാധ ഉണ്ടായെന്ന് കണ്ടെത്തൽ. അടിസ്ഥാന മനദണ്ഡങ്ങൾ പോലും പാലിക്കാതെ ചികിത്സയ നടത്തിയതിനെ തുടർന്നാണ് വ്യാപകമായി കുട്ടികളിൽ ഈ രോഗബാധ പിടിപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി തങ്ങളുടെ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടു. നിരവധി രോഗികളിൽ ഉപയോഗിച്ച സിറിഞ്ചുകൾ വീണ്ടും വീണ്ടും മറ്റുള്ളവരിൽ ഉപയോഗിക്കുന്നതും, ചികിത്സയ്ക്കായി ഉപോയഗിച്ച മെഡിക്കൽ ഉത്പനങ്ങൾ അത് ശുചിയാക്കാതെ വീണ്ടും മറ്റ് രോഗികൾക്കും ഉപയോഗിക്കുന്നത് ബിബിസി തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്താനിലെ തോൺസയിലെ ടിഎച്ച്ക്യൂ സർക്കാർ ആശുപത്രിയിലെ ദൃശ്യങ്ങളാണ് ബിബിസി പുറത്ത് വിട്ടിരിക്കുന്നത്.