ബേബി മാത്യു സോമതീരത്തിന്റെ നേതൃത്വത്തിൽ ഔഷധ വൃക്ഷതൈകൾ നട്ടു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ സോമതീരം ആയുർവേദ റിസോർട്ടിൽ സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബേബി മാത്യു സോമതീരത്തിന്റെ നേതൃത്വത്തിൽ വിദേശ അതിഥികളും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ഔഷധ വൃക്ഷതൈകൾ നട്ടു.

സോമതീരം ആയുർവേദ ഗ്രൂപ്പ്

‘മനുഷ്യ ഇടപെടലുകളുടെയും പരിസ്ഥിതിയുടെയും സംയോജനത്തെക്കുറിച്ചുള്ള ചർച്ചകളുടെ ഫലമായാണ് 1972-ൽ ഐക്യരാഷ്ട്രസഭ സ്റ്റോക്ക്ഹോമിൽ നടന്ന മനുഷ്യ പരിസ്ഥിതി സമ്മേളനത്തിൽ ( 5–16 ജൂൺ 1972) ലോക പരിസ്ഥിതി ദിനം സ്ഥാപിച്ചത് . ഒരു വർഷത്തിനുശേഷം, 1973-ൽ, “ഒരേയൊരു ഭൂമി” എന്ന പ്രമേയവുമായി ആദ്യത്തെ WED നടന്നത്.’