കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാർത്തിക പ്രദീപ് തിരുവനന്തപുരം സ്വദേശിനിയെയും കബളിപ്പിച്ച് പണം കൈക്കലാക്കി. തിരുവനന്തപുരം സ്വദേശി ആഷ്നയ്ക്ക് നഷ്ടമായത് 65 ലക്ഷം രൂപയാണ്. വിദേശത്ത് കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്.
പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പരാതി വലിച്ചെറിഞ്ഞെന്നും ആഷ്ന ആരോപിച്ചു. തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് കാർത്തികയെ പൊലീസ് അറസ്റ്റ് ചെയ്തത്.
