സംസ്ഥാന സർക്കാരിനെതിരെയുള്ള ആശാ പ്രവർത്തകരുടെ പുതിയ സമരം ഇന്ന് മുതൽ.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ളരാപകൽ സമരയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ ആരംഭിക്കും.

ഡോ.ആസാദ് ആണ് ഉത്ഘാടനം ചെയ്യുന്നത്. കാസർകോട് ജില്ല സ്വാഗതസംഘം ചെയർമാൻ വി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

14 ജില്ലകളിലൂടെയും കടന്ന പോകുന്ന സമരയാത്ര 45 ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് സമാപിക്കും.

നിരാഹാര സമരം അവസാനിപ്പിച്ച് ആശമാർ രാപകൽ സമരത്തിലേക്ക്
അനിശ്ചിതകാല നിരാഹാര സമരം 63-ാം ദിവസത്തിലും തുടരുകയാണ്.
ആശാവർക്കേഴ്സിൻ്റെ നിരാഹാര സമരം മുപ്പതാം ദിവസത്തിലേക്ക്
സമരത്തോട് ഇപ്പോഴും മൗനം പാലിക്കുന്നതിന് ആശാ പ്രവർത്തകർ സർക്കാരിനെ വിമർശിച്ചു
‘മുഖ്യമന്ത്രിക്ക് എല്ലാത്തിനോടും കരുതലാണ്, പക്ഷേ ഞങ്ങളോടില്ല’
തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കാനൊരുങ്ങി ആശാ വർക്കർമാർ
ആശാ വർക്കർമാർ തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധിക്കും
സമരയാത്രയുടെ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആണ്

ഇത് കൂടാതെ സെക്രട്ടേറിയറ്റിനു മുന്നിലെ രാപകൽ സമരവും തുടരുമെന്ന് പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഇന്നത്തെ യാത്രയ്ക്ക് ബദിയടുക്ക, കുറ്റിക്കോൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.