പ്രതീകാത്മക ചിത്രം
പത്തനംതിട്ട: കലഞ്ഞൂർ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തിൽ വൈഷ്ണവി(27) ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനിൽ വിഷ്ണു(34) എന്നിവരെയാണ് വൈഷ്ണവിയുടെ ഭർത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിൻറെ മുന്നിലിട്ട് ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് രണ്ടുപേരെയും ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈഷ്ണവി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണം നടത്തിയ ശേഷം ബൈജു സുഹൃത്തുക്കളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
