പ്രതീകാത്മക ചിത്രം
കൊച്ചി : ന്യൂഇയർ ആഘോഷത്തിനിടെ കൊച്ചിയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ്(22), പാലക്കാട് സ്വദേശി ആരോമൽ (22) എന്നിവരാണ് മരിച്ചത്.
ഒന്നാം ഗോശ്രീ പാലത്തിന് സമീപത്തുവെച്ച് രാത്രിയായിരുന്നു അപകടം. എറണാകുളത്തുനിന്ന് ബോൾഗാട്ടിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും.
എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ ഇൻഡസ്ട്രിയിൽ ഫിഷറീസ് വിദ്യാർഥികളാണ് ഇരുവരും.
