പ്രതീകാത്മക ചിത്രം
തിരുവനന്തപുരം ∙ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മൂന്നു ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യെലോ അലർട്ട് മുന്നറിയിപ്പ് ലഭിച്ച ജില്ലകൾ: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോടു ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്. ഇതു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ ശ്രീലങ്ക-തമിഴ്നാട് തീരപ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ശക്തമായ മഴ പെയ്യും. മഴ കനത്തതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു.
