സ്പീക്കർ എ.എൻ.ഷംസീർ‌

കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത്കുമാറിനെ പിന്തുണച്ച് സ്പീക്കർ എ.എൻ.ഷംസീർ. എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അജിത് കുമാർ തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും സംഭവത്തിൽ അപാകതകളില്ലെന്നും എ.എൻ.ഷംസീർ വ്യക്തമാക്കി.

ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണ്. എം.ആർ.അജിത്കുമാർ മന്ത്രിമാരുടെ ഫോൺ ചോർത്തിയെന്ന അൻവറിന്റെ ആരോപണം അഭ്യൂഹം മാത്രമാണ്. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിക്കു വേണ്ടി പൂരം കലക്കിയതിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതാവ് റാം മാധവുമായി നടത്തിയ ചർച്ചക്കിടെ അജിത്കുമാറിനൊപ്പം ഉണ്ടായിരുന്നത് ആരൊക്കെയെന്നതു പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.