ജ്യോത്സന

ചേര്‍ത്തല(ആലപ്പുഴ): തൈക്കാട്ടുശ്ശേരി പാലത്തില്‍നിന്ന് കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശ്ശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍.വി.ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമായ ജ്യോത്സന(38)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

ജ്യോത്സനയുടെ സൈക്കിളും ചെരിപ്പും പാലത്തില്‍ കണ്ടതിനെത്തുടര്‍ന്ന് കായലില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)