Photo | PTI

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് വീണ്ടും ജനവിധി തേടുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 4.3 കോടി രൂപയുടെ ഓഹരി നിക്ഷേമുണ്ട്. മ്യൂച്വല്‍ ഫണ്ടിലാകട്ടെ 3.81 കോടി രൂപയും. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് നിക്ഷേപ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

മാര്‍ച്ച് 15ലെ കണക്കനുസരിച്ച് 15.21 ലക്ഷം രൂപ വിപണി മൂല്യമുള്ള ഗോള്‍ഡ് ബോണ്ടുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. മൊത്തം ആസ്തിയാകട്ടെ 20.4 കോടി രൂപയാണ്. 11.5 കോടി രൂപയുടെ സ്ഥാവര ആസ്തികളും 9.24 കോടിയുടെ ജംഗമ ആസ്തികളുമാണുള്ളത്.

വയനാട് ഉള്‍പ്പടെയുള്ള കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26നാണ്.