ബത്തേരി: വയനാട് മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നത്. മണ്‍കൂനകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും ജീവനോടെ പുറത്തെത്തിക്കാനുമാണ് ശ്രമിക്കുന്നത്.
ദുരന്തത്തില്‍ മരണം അഞ്ചായി ഉയർന്നു. എത്രപേർ മണ്ണിനടിയില്‍ അകപ്പെട്ട് പോയിരിക്കാമെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. തിരച്ചില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചു. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും’ രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
