തിരുവനന്തപുരം: നിയമസഭയിലെ ഊരാളുങ്കല്‍ ലേബർ സൊസൈറ്റിയുടെ കരാറുകള്‍ റദ്ദാക്കിയ നടപടിയില്‍ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കർ എന്ന നിലയില്‍ വിഷയത്തില്‍ നിലവില്‍ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എല്ലാം നിയമത്തിന്റെ മുറയ്ക്ക് പോകട്ടെയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ക്രമവിരുദ്ധ കരാറുകളുമായി ബന്ധപ്പെട്ട് കുറച്ചുകൂടി തെളിവുകള്‍ കിട്ടാനുണ്ട്. സ്പീക്കർ എന്ന നിലയില്‍ പരസ്യമായി അഭിപ്രായം പറയാനില്ല. അവിടെ സംഭവിച്ച കാര്യങ്ങള്‍ എല്ലാം നിയമത്തിന്റെ മുറയ്ക്ക് പോകും. സ്പീക്കർ എന്ന നിലയില്‍ ചില പരിമിതികളുണ്ട്. ആ പരിമിതിയില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.