പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുമ്പോൾ ആയിരുന്നു ചോദ്യവും തല്ലും നടന്നത്. വിവാഹ സൽക്കാരത്തിന്റെ അവസാന നേരത്തായിരുന്നു വരന്റെ സഹോദരിയും ഭർത്താവും മറ്റു ചില ബന്ധുക്കളും ഭക്ഷണം കഴിക്കാനായി പന്തിയിൽ എത്തിയത്. ഇവർ ഇരുന്നത് കേറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക്…..
ഇടുക്കി: വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. വരന്റെ ബന്ധുക്കളും കാറ്ററിംഗ് ജീവനക്കാരും തമ്മിലാണ് ഒരു ചെറിയ കാര്യം വമ്പൻ സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുമ്പോൾ ആയിരുന്നു ചോദ്യവും തല്ലും നടന്നത്. വിവാഹ സൽക്കാരത്തിന്റെ അവസാന നേരത്തായിരുന്നു വരന്റെ സഹോദരിയും ഭർത്താവും മറ്റു ചില ബന്ധുക്കളും ഭക്ഷണം കഴിക്കാനായി പന്തിയിൽ എത്തിയത്. ഇവർ ഇരുന്നത് കേറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമായിരുന്നു. ആ മേശകൾ വൃത്തിയാക്കുന്നതിന്റെ സൗകര്യത്തിനായി സമീപത്തെ വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണം എന്നും ജീവനക്കാർ പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
പറഞ്ഞത് ഇഷ്ടപ്പെടാതെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഒരാൾ പാത്രം ഉപയോഗിച്ച് കേറ്ററിംഗ് മകന്റെ തലയ്ക്ക് അടിക്കുകയും ചെയ്തു. ഇതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയും വരന്റെ സഹോദരിയുടെ ഭർത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉൾപ്പെടെ എട്ടോളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ വണ്ടിപ്പെരിയാർ പീരുമേട് എന്നിവിടങ്ങളിൽ ചികിത്സ തേടിയതായാണ് റിപ്പോർട്ട്.
