ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു.

കൊല്‍ക്കത്ത : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കൂറ്റന്‍ ജയം. ഹൈദരാബാദിനെ 80 റണ്‍സിന് തകര്‍ത്തു. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120ന് ഓള്‍ഔട്ടായി. മൂന്ന് വീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയും വൈഭവ് അറോറയുമാണ് ഹൈദരാബാദിനെ എറിഞ്ഞിട്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 8 വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സെടുത്തത്. കെകെആറിനായി വെങ്കിടേഷ് അയ്യരും അങ്ക്രിഷ് രഘുവന്‍ശിയും അര്‍ധസെഞ്ചുറി നേടി. പുറത്താകാതെ 32 റണ്‍സെടുത്ത റിങ്കു സിങ്ങും തിളങ്ങി. രണ്ടാം ജയത്തോടെ കൊല്‍ക്കത്ത രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട ഹൈദരാബാദ് പോയിന്റ് പട്ടികയുടെ അവസാന സ്ഥാനത്തേക്ക് വീണു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടാം ഓവറില്‍ ഡീ കോക്കിന്റെയും മൂന്നാം ഓവറില്‍ സുനില്‍ നരെയ്നിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയും അങ്ക്കൃഷ് രഘുവംഷിയും മികച്ച പ്രകടനം നടത്തി. രഹാനെ – രഘുവന്‍ശി സഖ്യം 81 റണ്‍സ് കൂട്ടിചേര്‍ത്തു. 27 പന്തില്‍നിന്ന് 38 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി സീഷാന്‍ അന്‍സാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലു സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. പിന്നാലെ അര്‍ധ സെഞ്ചുറി തികച്ച രഘുവംശിയെ കമിന്ദു മെന്‍ഡിസും പുറത്താക്കി.