കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇറാൻ -യു.എസ്-ഇസ്രായേൽ യുദ്ധത്തിന്‍റെയും ഇന്ധന പ്രതിസന്ധിയുടെയും സാഹചര്യത്തിലാണ് സ്വർണ വില തുടർച്ചയായ ഇടിവ് അനുഭവപ്പെടുന്നത്. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു. ഗാമിന് 14635 ഉം പവന് 1,17,080 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 1,17,840 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍
സ്വർണം.