2026 ലെ ഗോൾഡൻ ഗ്ലോബ്സ് അവാർഡ് പ്രഖ്യാപനം സമാപിച്ചു. ക്ലോയ് ഷാവോ സംവിധാനം ചെയ്ത ‘ഹാംനെറ്റ്’ മികച്ച ചിത്രമായും ‘ദി പിറ്റ്’ മികച്ച നാടകമായും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നടന്‍ പോള്‍ മെസ്കലും സംവിധായകന്‍ റയാന്‍ കൂഗ്ലറും ചേര്‍ന്നാണ് സമ്മാനിച്ചത്.

ഒരു കലാകാരനാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മുടെ ദൗർബല്യങ്ങളെ പോലും തുറന്നുകാട്ടാൻ കഴിയുക എന്നുള്ളതാണ്. നമ്മൾ ലജ്ജിക്കുന്ന, ഭയപ്പെടുന്ന, അപൂർണ്ണമായ നമ്മുടെ ഭാഗങ്ങൾ പോലും ലോകത്തിന് മുന്നിൽ പൂർണമായും സമർപ്പിക്കാൻ കഴിയണമെന്ന പോൾ മെസ്കൽ പങ്കുവെച്ച ആശയം ക്ലോയ് ഷാവോ വേദിയിൽ അവതരിപ്പിച്ചു.

തുടർന്ന് റയാന്‍ കൂഗ്ലറിനെ കുറിച്ചാണ് അവർ സംസാരിച്ചത്. വർഷങ്ങൾക്ക് മുമ്പ് സൺഡാൻസ് ലാബ്‌സിൽ വെച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയത് അവർ ഓർത്തെടുത്തു. ‘നിങ്ങളിൽ പലരും ഒരേ സമയം വളരെ ശക്തരും വളരെ ലോലമായ മനസുള്ളവരുമായി മാറിയിരിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിലൂടെ നിങ്ങളെ തന്നെ നിങ്ങൾ ലോകവുമായി പങ്കുവെച്ചിരിക്കുന്നു’ എന്ന് അദ്ദേഹത്തെ നേരിട്ട് അഭിസംബോധന ചെയ്ത് കൊണ്ട് ക്ലോയ് ഷാവോ പറഞ്ഞു. ‘നമുക്ക് പരസ്പരം കാണുന്നത് തുടരാം, മറ്റുള്ളവർക്ക് നമ്മെ മനസിലാക്കാൻ തുടർന്നും അനുവാദം നൽകാം’ എന്നും ചൂണ്ടിക്കാട്ടിയാണ് അവർ പ്രസംഗം അവസാനിച്ചത്.