കണ്ണൂർ : വിവരം ലഭിച്ച് വളരെ വേഗം പൊലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻ രാജ്. മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ഭാഗത്തുനിന്ന് വലിയ ജാഗ്രത ഉണ്ടായി. വിവരം ലഭിച്ച ഉടൻ സംസ്ഥാനത്ത് ഉടനീളം വിവരം കൈമാറിയെന്നും നിധിൻ രാജ് പറഞ്ഞു.
‘എടാ ഗോവിന്ദച്ചാമി’, വിളി കേട്ടതോടെ ഓടി, മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു
‘‘പൊലീസിന് ആറര കഴിഞ്ഞാണ് വിവരം ലഭിച്ചത്. ഉടൻ സംസ്ഥാനത്ത് ആകെ വിവരം കൈമാറി. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ജനങ്ങളിലേക്ക് വളരെ വേഗം വിവരം എത്തിച്ചു. ജാഗ്രതയുടെ ഭാഗമായിട്ടാണ് സിസിടിവി പരിശോധിച്ചത്. നാലേകാലിനാണ് ജയിൽചാടിയതെന്ന് ഇതോടെ മനസിലാക്കി. പൊലീസിന്റേത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു. മൂന്നര മണിക്കൂർകൊണ്ടു തന്നെ ഗോവിന്ദച്ചാമിയെ പിടികൂടി.