കോഴിക്കോട് : സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പാറക്കൽ പുറായിൽ വീട്ടിൽ സജിത്തിനെ (32) പന്തീരാങ്കാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനാണു സംഭവം. പതിനാലുകാരിയായ വിദ്യാർഥിനി പിതാവിന്റെ ഫോൺ സുഹൃത്തിന് കൈമാറാൻ പോയപ്പോൾ പാറക്കുളം അയ്യപ്പമഠം റോഡിലെ പാർക്കിനു സമീപം തടഞ്ഞുവച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ് . പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്ഐമാരായ ജോസ് വി.ഡിക്രൂസ്, ഹരിപ്രസാദ്, പ്രശാന്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
AUTO NEWS, BREAKING NEWS, KERALA NEWS, KOZHIKODE NEWS, LATEST NEWS, LOCAL NEWS, MAIN NEWS, NATIONAL, TOP NEWS
“സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ.”
