പ്രതീകാത്മക ചിത്രം
തൃശൂർ ∙ പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കുന്നതിനിടെ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. നാലു പേരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി. മൂന്നു പേരുടെ നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു. പാറയിൽ കാൽവഴുതിയാണ് ഇവർ വീണത്. സുഹൃത്തിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഇവർ പീച്ചി ഡാം സന്ദർശിച്ചത്.
