കെ.മുരളീധരൻ
കോഴിക്കോട്: കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. തൃശ്ശൂരിലെ യുഡിഎഫിനെ സംബന്ധിച്ച് വിജയത്തില്‍ ഒരു സംശയവും ഇല്ല.
സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് ഞാനാദ്യം പറഞ്ഞപ്പോള്‍ എല്ലാവരും തമാശയായിട്ടെടുത്തു. 18 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും രണ്ടിടത്ത് ബിജെപിക്കും എന്നതാണ് അന്തര്‍ധാരയുടെ ഫോര്‍മുലയെന്നും കെ.മുരളീധരന്‍ ആരോപിച്ചു.
തൃശ്ശൂരും തിരുവനന്തപുരത്തും ബിജെപിക്ക് വിജയമൊരുക്കാനാണ് എല്‍ഡിഎഫ് ഉണ്ടാക്കിയിട്ടുള്ള ധാരണ. ഇത് ഞങ്ങള്‍ പൊളിക്കും, ഒരു സംശയവും വേണ്ട.
ഇ.പി.ജയരാജന്റെ ചര്‍ച്ചയടക്കം എല്ലാ കാര്യങ്ങളും പിണറായി അറിഞ്ഞിട്ടേ സിപിഎമ്മില്‍ നടക്കുകയുള്ളൂ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാ ഓഫീസില്‍ വന്നതുതന്നെ ഡീല്‍ ഉറപ്പിക്കാനാണ്. സിപിഎമ്മിന്റെ പല പ്രമുഖ വ്യക്തികളും പ്രചാരണത്തില്‍ സജീവമല്ല.
കോണ്‍ഗ്രസിനെ നശിപ്പിക്കുകയും സ്വന്തം സുരക്ഷയുമാണ് ഇത്തരമൊരു ധാരണയുടെ അടിസ്ഥാനം.
