ഗാലറിയിലെ ക്രിക്കറ്റ് ആരാധികയായ യുവതി, സ്പാനിഷ് നടി അന ഡി അർമാസ് | ഫോട്ടോ: twitter.com/hajarkagalwa, twitter.com/anadearmasdaily
ആരാധകര്‍ക്ക് വെടിക്കെട്ട് വിരുന്നൊരുക്കിയാണ് പുതിയ ഐപിഎല്‍ സീസണ്‍ കടന്നുപോകുന്നത്. ഐപിഎല്‍ ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ പിറന്ന സീസണ്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് 287-റണ്‍സാണ് അടിച്ചെടുത്തത്… മുംബൈയ്‌ക്കെതിരേ 277-റണ്‍സെടുത്ത് റെക്കോഡ് കുറിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹൈദരാബാദ് തന്നെ ടീമിന്റെ റെക്കോഡ് തിരുത്തിയത്.
ടൂര്‍ണമെന്റില്‍ റണ്ണൊഴുകുന്നതിനിടയില്‍ ചെറിയ സ്‌കോര്‍ കൊണ്ട് ഗുജറാത്ത്-ഡല്‍ഹി മത്സരം വേറിട്ടുനിന്നു. ഗുജറാത്തിനെ 89-റണ്‍സിന് എറിഞ്ഞിട്ട ഡല്‍ഹി കേവലം 53 പന്തില്‍ ലക്ഷ്യം കണ്ടു. എന്നാല്‍, മത്സരത്തിലെ ഒരു ആരാധികയും അതൊടൊപ്പം ശ്രദ്ധിക്കപ്പെട്ടു. ഗുജറാത്തിന്റെ തകര്‍ച്ചയ്ക്കിടയിലാണ് ഗാലറിയിലെ ഒരു ആരാധികയെ ക്യാമറ ഒപ്പിയെടുക്കുന്നത്. യുവതിയെ തിരഞ്ഞ് പലരും സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുവെച്ചു.
സ്പാനിഷ് നടി അന ഡി അര്‍മാസിന്റെ രൂപസാദൃശ്യമുള്ള യുവതിയാണ് പങ്കുവെച്ച വീഡിയോയില്‍. അതിനാല്‍ ഇത് നടി തന്നെയാണോ എന്ന സംശയമാണ് പലരും പങ്കുവെക്കുന്നത്.
