മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ പാടുകൾ ഉണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്ന് രീതിയിലാണ് മൃതദേഹം ഉള്ളത്….
കൊച്ചി: വൈറ്റിലയിൽ യുവതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായ തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് സൂചന. ഫോറൻസിക് ഓഫീസേഴ്സ് ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്നലെ രാത്രി ഇവിടെ കൊണ്ടിട്ടതാകാം എന്നാണ് സൂചന.
മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ പാടുകൾ ഉണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്ന് രീതിയിലാണ് മൃതദേഹം ഉള്ളത്.പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കൊണ്ടുപോകും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം മരിച്ച വ്യക്തിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. ഇവ സംബന്ധിച്ച അന്വേഷണ പുരോഗമിക്കുകയാണ്.
