വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, കെ.എസ് ശബരീനാഥൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയാകർഷിക്കുന്നു.സീറ്റ് തർക്കം ഞങ്ങൾ രമ്യമായി പരിഹരിച്ചു” എന്ന രസകരമായ അടിക്കുറിപ്പോടെയാണ് പിഷാരടിക്കൊപ്പമുള്ള ചിത്രം ശബരീനാഥൻ പോസ്റ്റ് ചെയ്തത്. വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ പകർത്തിയതാണ് ഈ ചിത്രം.

തൃപ്പൂണിത്തുറ മണ്ഡലത്തിൽ കെ. ബാബു ഇത്തവണ മത്സരിക്കുന്നില്ലെങ്കിൽ പകരം പരിഗണിക്കുന്ന പേരുകളിൽ പ്രധാനി രമേഷ് പിഷാരടിയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സൂചന. 2021-ലും പിഷാരടിയുടെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നു. കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന താരം പാർട്ടിയുടെ പ്രധാന പ്രചാരണ വേദികളിലെല്ലാം സജീവമാണ്. എന്നാൽ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് താരം ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

പിഷാരടി നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ശക്തമാണ്. മുൻപ് ബാലുശ്ശേരിയിൽ മത്സരിച്ച നടൻ ധർമ്മജൻ ബോൾഗാട്ടിയും പിഷാരടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു