പ്രതിഷേധവുമായി രംഗത്തെത്തിയ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

മലയാലപ്പുഴ: പത്തനംതിട്ടയിലെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും തമിഴിലും മലയാളത്തിലും ബാലറ്റ്. പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിൽ മാത്രമാണ് തമിഴ് വംശജരായ വോട്ടർമാരുള്ളത്. ഈ വാർഡുകളിലാണ് ബാലറ്റിൽ തമിഴ് ഉൾപ്പെടുത്തേണ്ടത്. എന്നാൽ പഞ്ചായത്തിലെ മുഴവൻ വാർഡിലും ബാലറ്റിൽ തമിഴും മലയാളവും ചേർക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അതേസമയം ഒരു ഭാഷ കൂടി ഉൾപ്പെടുത്തിയതിൽ പ്രശ്‌നമില്ലെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉണ്ടെന്നും കളക്ടർ വ്യക്തമാക്കി.