യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിട്ടില്ലെന്ന് പ്രവീണ്‍ കുമാര്‍

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ആക്രമണമുണ്ടായ സംഭവം വഴി തിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു എന്നാണ് പുതിയ കഥയെന്നും സംഭവ സ്ഥലത്ത് പൊലീസ് കൊണ്ടുവന്നതല്ലാത്ത സ്‌ഫോടക വസ്തു ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്റെ ആരോപണം പൊലീസ് ഏറ്റെടുക്കുകയാണ്. സ്‌ഫോടക വസ്തു എന്ന പേരില്‍ മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്. സിപിഐഎം തിരക്കഥയില്‍ പൊലീസ് അഭിനയിക്കുകയാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിട്ടില്ല. ദൃശ്യങ്ങളില്‍ കാണുന്നത് പോലീസ് തന്നെ എറിഞ്ഞ സ്ഫോടക വസ്തുവാണ്’, പ്രവീണ്‍ കുമാര്‍ പറഞ്ഞു.