ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ കോടതിമുറിയില്‍ ആക്രമിക്കാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെ പുറത്താക്കി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. രാകേഷ് കിഷോറിന്റെ താല്‍കാലിക അംഗത്വം അസോസിയേഷന്‍ റദ്ദാക്കി. ഐകണ്ഠേനയാണ് അഭിഭാഷക അസോസിയേഷന്റെ തീരുമാനം.

ഷൂ വലിച്ചെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു സിറ്റി വിധാന്‍ സൗധ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ ചുമതല തടസപ്പെടുത്താനായി ആക്രമണം നടത്തിയെന്നാണ് രാകേഷ് കിഷോറിനെതിരെ ചുമത്തിയ കുറ്റം. സീറോ എഫ്ഐആര്‍ ആയതിനാല്‍ കേസ് ഡല്‍ഹി പൊലീസിസ് കൈമാറും.