തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കും. കുറച്ചു ദിവസങ്ങളായി മാറി നിന്നിരുന്ന മഴ വരും മണിക്കൂറുകളിൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത് സംഭവിക്കുക. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സെപ്റ്റംബർ 12, 13, 17, 18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് (ചൊവ്വാഴ്ച) കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, നാളെ (ബുധനാഴ്ച) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നിലവിൽ മധ്യ ബംഗാൾ ഉൾക്കടലിലുള്ള ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ സജീവമാകാൻ കാരണമാകും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സങ്ങളില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തി പ്രാപിക്കും. കുറച്ചു ദിവസങ്ങളായി മാറി നിന്നിരുന്ന മഴ വരും മണിക്കൂറുകളിൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് ഇത് സംഭവിക്കുക. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സെപ്റ്റംബർ 12, 13, 17, 18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാം. 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ‘ശക്തമായ മഴ’ എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ന് (ചൊവ്വാഴ്ച) കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് എന്നീ ജില്ലകളിലും, നാളെ (ബുധനാഴ്ച) കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നിലവിൽ മധ്യ ബംഗാൾ ഉൾക്കടലിലുള്ള ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇത് വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ സജീവമാകാൻ കാരണമാകും. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സങ്ങളില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.