പ്രതീകാത്മക ചിത്രം

ജമ്മു കശ്മീരിലെ കുൽഗാമിൽ കഴിഞ്ഞ മൂന്ന് ദിവസമായി സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നും തുടരുന്നു. അഖാൽ വനങ്ങളിൽ രാത്രി മുഴുവൻ സ്ഫോടനങ്ങളും വെടിവയ്പ്പും ഉണ്ടായി. ഈ വർഷത്തെ ഏറ്റവും വലിയ സൈനിക ഓപ്പറേഷനായിരിക്കുമെന്ന് ഇന്ത്യൻ ആർമി വൃത്തങ്ങൾ പറഞ്ഞു. ഈ ഏറ്റുമുട്ടലിൽ, ഇതുവരെ മൂന്ന് ഭീകരരെ വധിച്ചുവെന്നും ഒരു സൈനികനും പരിക്കേറ്റുവെന്നും സൈന്യം അറിയിച്ചു.

ജമ്മുകശ്മീരിൽ ഭീകരരെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ അഖലിൽ രണ്ട് ദി റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരെ (ടിആർഎഫ്) വധിച്ച് സുരക്ഷാസേന. ഓപ്പറേഷനിൽ ഒരു സൈനികന് പരിക്കേറ്റു. ഓപ്പറേഷൻ അഖൽ മൂന്നാം ദിവസത്തിലാണ് രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചത്. കശ്മീരിലെ കുൽ​ഗാമിലാണ് ഏറ്റുമുട്ടൽ നടന്നത്. ഓപ്പറേഷൻ അഖലിൽ ഇതുവരെ അ‍ഞ്ച് ഭീകരർ കൊല്ലപ്പെട്ടു.

കുൽ​ഗാമിലെ വനമേഖലയിൽ രാത്രി വൻ സ്ഫോടനങ്ങളും വെടിവയ്പുകളും നടന്നിരുന്നു. ജമ്മുകശ്മീർ പൊലീസ്, സൈന്യം, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അഖൽ മേഖലകളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. സൈനികരെ കണ്ടതോടെ വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ ഉദ്യോ​ഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.

രാത്രി മുഴുവൻ പ്രദേശത്ത് വെടിവയ്പ് നടന്നു. നിലവിൽ വനത്തിനുള്ളിൽ പരിശോധന തുടരുകയാണ്. ഡിജിപിയും 15 കോർപ്സ് കമാൻഡറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.