പാകിസ്താന്റെ പ്രധാന കേന്ദ്രങ്ങൾ തരിപ്പണമാക്കാൻ ഇന്ത്യ ഉപയോഗിച്ചത് 15 ബ്രഹ്‌മോസ് മിസൈലുകൾ. ഇതോടെ ഇന്ത്യയുടെ തദ്ദേശീയ ശക്തിയിൽ ഞെട്ടിയിരിക്കുകയാണ് ലോക രാജ്യങ്ങൾ. പാകിസ്താന്റെ 11 വ്യോമതാവളങ്ങളിലും കനത്ത നാശം വിതച്ചത് ബ്രഹ്‌മോസിന്റെ ആക്രമണത്തിലൂടെയാണ്.
മെയ് എഴിനും എട്ടിനും ഇന്ത്യയ്ക്ക് നേരെ ഡ്രോണുകൾക്കൊപ്പം മിസൈലുകളും പാകിസ്താൻ ഉപയോഗിച്ചിരുന്നു. ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, ലുധിയാന, ഭുജ് തുടങ്ങിയ വ്യോമതാവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനാണ് പാകിസ്താൻ ശ്രമിച്ചത്. എന്നാൽ, ഇന്ത്യയുടെ സംയോജിത വ്യോമപ്രതിരോധ സംവിധാനം പാകിസ്താന്റെ ശ്രമങ്ങളെ നിർവീര്യമാക്കി.
ഇതിന് മറുപടിയായി അടുത്ത ദിവസം അതിരാവിലെ തന്നെ തിരിച്ചടി തുടങ്ങി. ഇതിലൂടെ പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർത്തു. ഇതിന് ശേഷമാണ് മിസൈൽ ആക്രമണങ്ങൾ നടത്തിയത്. ബ്രഹ്‌മോസ്, സ്‌കാൽപ് മിസൈലുകളാണ് ഇന്ത്യ പാകിസ്താനെതിരെ പ്രയോഗിച്ചത്.
