ഗുവാഹത്തി : ചെന്നൈ സൂപ്പർ കിങ്സിന് അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ്. ബോൾ ചെയ്യുന്നത് രാജസ്ഥാന്റെ വെറ്ററൻ താരം സന്ദീപ് ശർമ. ക്രീസിൽ സാക്ഷാൽ മഹേന്ദ്രസിങ് ധോണി. ഐപിഎലിൽ അവസാന ഓവറിൽ ഇതിലും വലിയ മഹേന്ദ്രജാലങ്ങൾ സമ്മാനിച്ചിട്ടുള്ള ‘തല’ ഇത്തവണയും ടീമിന്റെ രക്ഷകനാകുമെന്ന ചെന്നൈ ആരാധകരുടെ പ്രേതീക്ഷകൾ തകർത്ത്, ആദ്യ പന്തിൽത്തന്നെ ധോണി മടങ്ങി. തുടർന്നുള്ള അഞ്ച് പന്തുകളിലും ചെന്നൈ ആഗ്രഹിച്ച ‘മാജിക്’ സംഭവിക്കാതെ പോയതോടെ, ഐപിഎൽ 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന് ആദ്യ ജയം.