കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു.

കൊല്ലം : കൊല്ലം താന്നിയിൽ രണ്ടര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36) എന്നിവരാണ് ആത്മഹത്യ ചെയ്തത്.ഇന്ന് പകലാണ് സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. അതേ മുറിയിൽ തന്നെയാണ് അജീഷും സുലുവും തൂങ്ങിമരിച്ചത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. അജീഷിന് ആരോ​ഗ്യ പ്രശ്നങ്ങളുള്ളതായി പ്രദേശവാസികൾ പറഞ്ഞു. സാമ്പത്തിക ബാധ്യതകളുള്ളതായും വിവരമുണ്ട്.