പ്രതി തേജസ് രാജ്, കൊല്ലപ്പെട്ട ഫെബിന്‍

കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർത്ഥിയായ ഫെബിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതിന് പിന്നിൽ പ്രണയപ്പകയെന്ന് സൂചന.

ഇരു കുടുംബങ്ങളും തമ്മിൽ പരിചയമുണ്ടായിരുന്നുവെന്ന് ഫെബിൻ്റെ മാതാവ് പൊലീസിന് മൊഴി നൽകി. മകനെ കൊലപ്പെടുത്തിയ തേജസ് രാജിനെ നേരത്തെ അറിയാമെന്നും ഫെബിൻ്റെ മാതാവ് നൽകിയ മൊഴിയിലുണ്ട്. തേജസ്‌ മകൾക്കൊപ്പം പഠിച്ചിട്ടുണ്ട്. തേജസിനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നു. ഇക്കാര്യം തേജസിനോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. കല്യാണം കഴിക്കണമെന്ന ആവശ്യവുമായി തേജസ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. ഇത് വീട്ടുകാർ വിലക്കിയിരുന്നു. ബന്ധം തുടരാൻ താൽപര്യം ഇല്ലെന്ന് യുവതി നിലപാട് എടുത്തതോടെ തേജസ് മാനസികമായി തകർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് ഫെബിൻ. ഫെബിൻ്റെ പിതാവ് ജോർജ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയാണ് പ്രതി ആക്രമിച്ചത്. കുത്താൻ ഉപയോഗിച്ച കത്തി റോഡിന്റെ വശത്തു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.