പ്രതീകാത്മക ചിത്രം
തൃശ്ശൂർ : മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ സംഘർഷം. സംഘർഷത്തിൽ 20 ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
കെ.എസ്.യു, എസ്.എഫ്.ഐ. പ്രവർത്തകർക്കാണ് പരിക്കുള്ളത്. പത്തിലധികം കെ.എസ്.യു പ്രവർത്തകർക്കും ആറ് എസ്.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് ഒരുവിഭാഗം പിന്തുടർന്ന് തകർത്തു.
കലോത്സവത്തിലെ മത്സരങ്ങൾ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതൽ തർക്കങ്ങളുണ്ടായിരുന്നു. മത്സരം നടത്താൻ സൗകര്യമില്ലാത്തതിനാൽ വേദികൾ കുറവായത് വിദ്യാർഥികളെ വലച്ചിരുന്നു. ചൊവ്വാഴ്ച നടത്തേണ്ട മത്സരങ്ങൾ ഇനി എന്ന് നടത്തുമെന്ന് നിശ്ചയമില്ല. എല്ലാ ദിവസവും രാത്രി പത്തിന് നടക്കേണ്ട മത്സരങ്ങൾ വൈകി പിറ്റേന്ന് രാവിലെയാണ് നടത്തിയിരുന്നത്.
