രതീഷ്

ചേർത്തല ∙ ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് നികത്തിൽ രതീഷി (41)നെയാണ് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2021ലാണ് ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.

കേസിൽ ജാമ്യത്തിലിറങ്ങിയ രതീഷ് ഒളിവിൽ കഴിയുകയായിരുന്നു. മൂന്നാം തീയതി കേസിന്റെ വിചാരണ തുടങ്ങി. രതീഷ് ഹാജരാകാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം നടക്കവേയാണ് പുലർച്ചെ രതിഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്. പട്ടണക്കാട് പൊലീസ് സ്ഥലത്തെത്തി.