പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ അപകടത്തിൽ പരുക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണു മുറിക്കുള്ളിൽ മരിച്ചനിലയിൽ സെപ്റ്റംബർ 11ന് കണ്ടെത്തിയത്. വെള്ളറട സ്വദേശികളായ അതുൽ ദേവ് (22), വിപിൻ (21) എന്നിവരെയാണ് പിടികൂടിയത്.

ദുർഗന്ധത്തെ തുടർന്ന്, നാട്ടുകാർ സ്ഥലത്തെത്തി ജനാലവഴി എന്നിവരെയാണ് പിടികൂടിയത്. ദുർഗന്ധത്തെ തുടർന്ന്, നാട്ടുകാർ സ്ഥലത്തെത്തി ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനായിരുന്നു അപകടം. സുരേഷ് വാടകയ്ക്കു താമസിച്ചിരുന്ന മുറിയിൽത്തന്നെയായിരുന്നു മൃതദേഹം. ആ മുറിക്കു തൊട്ടുമുൻപിലായിരുന്നു അപകടം. മൃതദേഹം മുറിക്കുള്ളിൽ വച്ചശേഷം പുറത്തുനിന്നു പൂട്ടുകയും ചെയ്തു.

റോ‍ഡരികിൽ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നുവെന്നാണ് വിവരം. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നരമാസത്തിനുശേഷം പ്രതിയെ പിടികൂടിയത്.