പ്രതീകാത്മക ചിത്രം
ലഡാക്ക് ∙ സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെ ടി–72 ടാങ്ക് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു.
ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. ഒരാളുടെ മൃതദേഹം കണ്ടെത്തിയതായും മറ്റ് നാലു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലേയില്‍നിന്ന് 148 കിലോമീറ്റർ അകലെ ന്യോമ–ചുഷൂൽ മേഖലയിലെ മന്ദിർ മോർഹിൽ യഥാർഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
