വസുദേവ്

കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ്

മലപ്പുറം: കൊണ്ടോട്ടിയിലെ ഫ്‌ളാറ്റില്‍ ബികോം വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി വസുദേവി(20)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളജിലെ മൂന്നാം വര്‍ഷ ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയാണ്.

കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്‌ളാറ്റില്‍ ഇക്ബാല്‍ എന്ന സുഹൃത്തിനൊപ്പമായിരുന്നു വസുദേവ് താമസിച്ചിരുന്നത്. കൊണ്ടോട്ടിയിലെതന്നെ മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയാണ് ഇക്ബാല്‍. വെള്ളിയാഴ്ച ഇക്ബാല്‍ ഫ്‌ളാറ്റില്‍ താമസിക്കാന്‍ എത്തിയിരുന്നില്ല. ശനിയാഴ്ച രാവിലെ ഫ്‌ളാറ്റില്‍ എത്തിയപ്പോളാണ് വാസുദേവിനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).