അപടത്തിന്റെ സിസിടിവി ദൃശ്യം I Photo: Screengrab/ twitter

ധര്‍മ്മപുരി: തമിഴ്‌നാട്ടില്‍ നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ധര്‍മ്മപുരി ജില്ലയിലെ തൊപ്പൂര്‍ ഘട്ട് റോഡിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. അതിവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുന്നതും പിന്നാലെയെത്തിയ മറ്റു വാഹനങ്ങള്‍ കൂടി അപകടത്തില്‍പ്പെടുന്നതുമാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ ഒരു ട്രക്കിന് തീപിടിക്കുകയും ചെയ്തു. പിന്നീട് അഗ്നിശമനാസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

അതേസമയം, ഇത്തരം അപകടങ്ങള്‍ തടയുന്നതിനായി ദേശീയപാതയുടെ പണി എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ധര്‍മ്മപുരി ഡിഎംകെ എംപി സെന്തില്‍ കുമാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.