നടൻ വിജയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ്. തന്റെ രാഷ്ട്രീയ പാർട്ടിയായ ടിവികെയുടെ റാലിക്ക് ഒരു ആരാധകൻ പൂച്ചെണ്ട് എറിഞ്ഞപ്പോൾ സൈക്കിളിൽ വരികയായിരുന്ന വിജയ് അത് കണ്ട് പിന്തിരിഞ്ഞ് ഓടുന്ന ഒരു വീഡിയോ ആണ് ശ്രദ്ധയാകുന്നത്.

തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് തമിഴക വെട്രി കഴകത്തിന്റെ പ്രചാരണ റാലിക്കിടെ ഈ രംഗങ്ങൾ അരങ്ങേറിയത്. കന്യാകുമാരിയിലെ മഹാദാനപുരത്ത് റാലിയുടെ ഭാ​ഗമായി സൈക്കിളിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്നു വിജയ്. അതിനിടയിലാണ് ഒരു ആരാധകൻ തന്റെ അണ്ണന് ഒരു പൂച്ചെണ്ട് എറിഞ്ഞു കൊടുത്തത്.

ഇതോടെ വിജയ് അല്പം കൺഫ്യൂഷനിലാകുകയായിരുന്നു. ദേശീയപാതയിലൂടെ ആയിരുന്നു സൈക്കിൾ യജ്ഞം. ഡിവൈഡറിൽ നിന്നും പാതയിലേക്ക് ചാടി വീണ ഒരു ആരാധകനാണ് തന്റെ കയ്യിൽ സൂക്ഷിച്ച ഒരു പൂച്ചെണ്ടെടുത്ത് അദ്ദേഹത്തിന് നേരെ എറിഞ്ഞത്. സുരക്ഷാ വീഴ്ചയായിട്ട് കരുതിയിട്ടായിരിക്കണം അദ്ദേഹം ഉടൻ തന്നെ സൈക്കിളിൽ നിന്നും ഇറങ്ങി പിന്നാലെ വന്ന കാരവാനിലേക്ക് ഓടി കയറുകയായിരുന്നു.

എന്നാൽ ഇതിനിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൂരമാണ്. കുരുവി പറന്നു പോകുന്ന പോലെയുണ്ടായിരുന്നു. ഇത് ഞങ്ങടെ അണ്ണനല്ല ഞങ്ങടെ അണ്ണൻ ഇങ്ങനെ ആയിരുന്നില്ല. സിനിമയിലെ പ്രകാശ് രാജ് ആണ് ജീവിതത്തിലെ വിജയിയെന്നും ചിലർ വിമർശിക്കുന്നു. മറ്റു ചിലരാകട്ടെ ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല അത് എഐ ആണെന്ന് തോന്നുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്.

ഏതായാലും വീഡിയോ ഇതിനോടകം തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ആണ് വിധേയമാകുന്നത്. കന്യാകുമാരിക്ക് സമീപം മഹാദാനപുരത്ത് ഞായറാഴ്ച വൈകിട്ടാണ് സമ്മേളനം നടന്നത്. ജനനായകനെ കാണാനായി വലിയ ആവേശത്തിൽ ആയിരുന്നു ആരാധകർ അവിടേക്ക് ഒഴുകിയെത്തിയത്. തമിഴക വെട്രി വെട്ടി കഴകത്തിന്റെ ചിഹ്നമായ വിസിൽ ഊതി കൊണ്ടായിരുന്നു വിജയപരിപാടി സ്ഥലത്തേക്ക് എത്തിയത്.