തിരുവനന്തപുരം: കോവളത്ത് പട്ടാപ്പകൽ ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ.കോവളം പാൽക്കുളം ശിവക്ഷേത്രത്തിൽ പട്ടാപ്പകൽ നന്ദികേശ രൂപത്തിൽ നിന്ന് വെള്ളി ആഭരണം ആണ് മോഷ്ടിച്ചത്. സംഭവത്തിൽ പാലക്കാട് കൈലിയാട് വെള്ളാർപറ്റ പാലനൂർ പറമ്പ് ലക്ഷം വീട്ടിൽ മുത്തു (43)നെ കോവളം പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
കോവളത്തെ മോഷണത്തിനു ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രതി ഒരാളുടെ ലഗേജ് അടക്കം മോഷണം നടത്തി. തുടർന്ന് ഇവയുമായി തമിഴ്നാട്ടിലേക്ക് കടക്കുവാൻ ശ്രമിക്കുമ്പോഴാണ് പോലീസിന്റെ വലയിലായത്.പാറശ്ശാലയിൽ വെച്ച് പോലീസ് ഇയാളെ തടഞ്ഞു പിടികൂടുകയായിരുന്നു.
ക്ഷേത്രത്തിൽ രാവിലെ പൂജ നടക്കുന്ന സമയത്തായിരുന്നു മോഷണം.നടമണ്ഡപത്തിനു സമീപത്തു നിന്നുള്ള നന്ദികേശന്‍റെ ആഭരണം ആണ് മോഷ്ടിച്ചത്. സിസിടിവി ക്യാമറകളിൽ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ ഉടൻ കോളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് ഇയാളെ പാറശാലയിൽ പിടി കൂടുകയായിരുന്നു. അതേസമയം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയാണ് ഇതെന്നു പോലീസ് വ്യക്തമാക്കി.
