കൊച്ചി: ലൈംഗീകാതിക്രമ കേസിൽ ജയിലില്‍ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്‍റെ ഇടക്കാല ജാമ്യപേക്ഷ തള്ളി കോടതി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിലവിൽ ഒരു കേസിൽ പ്രതിയാണ് രഞ്ജിത്തെന്നും ജയിലിൽ ഉള്ളയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വോട്ടു ചെയ്യുക എന്നത് പൗരന്‍റെ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നുമാണ് രഞ്ജിത് കോടതിയില്‍ ആവശ്യപ്പെട്ടത്.
BREAKING NEWS, CELEBRITY NEWS, CINEMA NEWS, CRIME NEWS, KERALA NEWS
വോട്ട് ചെയ്യാൻ ജാമ്യമില്ല, രഞ്ജിത്ത് ജയിലിൽ തുടരും, ജാമ്യാപേക്ഷയിൽ ഉത്തരവ് മറ്റന്നാൾ
