ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്സ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അവർ.

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുഹ്സീന കിദ്വായ് അന്തരിച്ചു. 94 വയസ്സായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്സ നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അവർ. രാജീവ് ഗാന്ധി മന്ത്രി സഭയിൽ സുപ്രധാവ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള മന്ത്രിയാണ്. ലോക്സഭയിലും, രാജ്യസഭയിലും അംഗമായിരുന്നു. ശവ സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ഡൽഹി നിസാമുദ്ദീനിലെ ശ്മശാനത്തിൽ.